ത്രിശൂലം, പാമ്പുകൾ, രാക്ഷസന്മാർ; യഷിന്റെ രാവണന് വേണ്ടി തയ്യാറാക്കിയത് 130 ആഭരണങ്ങൾ

#ലൈഫ്സ്റ്റൈൽ ഡെസ്ക്
രാമായണയിലെ യഷിന്‍റെ ലുക്ക് | Photo: Nitish Tiwari/Facebook
രാമായണയിലെ യഷിന്‍റെ ലുക്ക് | Photo: Nitish Tiwari/Facebook

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രാമായണത്തിൽ ലങ്കാധിപതിയായ രാവണനായി എത്തുന്ന യഷിന്റെ ഗെറ്റപ്പ് വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്. രാവണന്റെ ഗാംഭീര്യവും പ്രതാപവും അതേപടി സ്‌ക്രീനിൽ എത്തിക്കുന്നതിനായി മാസങ്ങളുടെ പരിശ്രമമാണ് ആഭരണ ഡിസൈനർമാരും കോസ്റ്റ്യൂം ടീമും നടത്തിയത്.

രാവണന്റെ രാജകീയവും ഭയപ്പെടുത്തുന്നതുമായ ലുക്ക് സൃഷ്ടിക്കുന്നതിനായി 130-ലധികം ബ്രാസ്, ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങളാണ് പ്രത്യേകം ഡിസൈൻ ചെയ്തത്. പരമ്പരാഗത ശൈലിയും രാവണന്റെ ആസുര ശക്തിയും പ്രതിഫലിപ്പിക്കുന്നതിനായി ത്രിശൂലം, സർപ്പങ്ങൾ, രാക്ഷസ മുദ്രകൾ എന്നിവയാണ് ആഭരണങ്ങളിൽ പ്രധാനമായും കൊത്തിയെടുത്തിരിക്കുന്നത്. പരമശിവന്റെ പരമഭക്തനായ രാവണന്റെ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ത്രിശൂല രൂപങ്ങൾ കിരീടത്തിലും കടുക്കനുകളിലും ചെസ്റ്റ്‌പ്ലേറ്റിലും സമന്വയിപ്പിച്ചിരിക്കുന്നു. സിനിമയിലെ ഓരോ രംഗത്തിനും അനുയോജ്യമായ ഭാരമേറിയ ആഭരണങ്ങളാണ് അണിയറപ്രവർത്തകർ യഷിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും ദൃശ്യസമ്പന്നവുമായ കോസ്റ്റ്യൂം ഡിസൈനിംഗുകളിൽ ഒന്നായാണ് രാവണന്റെ ലുക്ക് വിലയിരുത്തപ്പെടുന്നത്.

[object Object]

Read More: ഇത് രാമായണമോ, ഏക്ത കപൂറിന്റെ സീരിയലോ? ലാറ ദത്തയുടെ ലുക്കിനെ ട്രോളി സോഷ്യൽ മീഡിയ 

രാവണന് വേണ്ടി നിർമിച്ച ആഭരണങ്ങളിൽ പ്രധാനമാണ് ചെസ്റ്റ് പ്ലേറ്റ്. ആഭരണത്തിന് പ്രൗഢി തോന്നുന്നതിനൊപ്പം ആറുമണിക്കൂർ ധരിച്ചാലും യഷിന് ബുദ്ധിമുട്ട് തോന്നരുത് എന്നുകൂടി കണക്കിലെടുത്താണ് അത് നിർമിച്ചത്. ഇത് ഉറപ്പാക്കാൻ, അടിവശത്തായി ലൈനിങ് നൽകി, കടുപ്പമുള്ളതാക്കുന്നതിന് പകരം മൃദുവാക്കി മാറ്റി. ദിവസങ്ങളുടെ അധ്വാനം വേണ്ടി വന്നു. ഇരുണ്ട മോട്ടിഫുകളാണ് ഉപയോഗിച്ചത്. രാവണൻ പരമശിവന്റെ കടുത്ത ഭക്തനായതിനാൽ, ഡിസൈനുകളിൽ പാമ്പുകളെ ഉൾപ്പെടുത്തി. നെഞ്ചുപാളികളിലൊന്നിലും അദ്ദേഹത്തിന്റെ കൈവിലങ്ങുകളിലും ഒരു രാക്ഷസന്റെ മുഖവും കാണാം. പരമശിവന്റെ തൃശൂലവും സിംഹങ്ങളും നെഞ്ചുപാളിയിൽ കൊത്തിവെച്ചിട്ടുണ്ട്.

[object Object]

13 ലുക്കുകളാണ് രാവണനായി തയ്യാറാക്കിയതെന്ന് ഹൗസ് ഓഫ് അമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് ആയ തരംഗ് അറോറ പറയുന്നു. ഓരോന്നിലും 8-10 പീസുകൾ വീതമുണ്ട്. നടനായി ആകെ 104-130 പീസുകൾ നിർമിച്ചു. ഓരോ ലുക്കിലുമുള്ള ആഭരണങ്ങളുടെ മൊത്തം ഭാരം ഏകദേശം 6-7 കിലോഗ്രാം വരും. രാവണനുള്ള ആഭരണങ്ങൾ ഡിസൈൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളവയായിരുന്നു, എന്നാൽ ഇതിനായി എടുത്ത സമയവും പ്രയത്‌നവും ഒന്നിലധികം തവണ വീണ്ടും ഡിസൈൻ ചെയ്യേണ്ടി വന്നതും കാരണം അവയെല്ലാം ഏറെ പ്രിയപ്പെട്ടതാണെന്നും അറോറ തുറന്നുപറഞ്ഞു. 'ശില്പികൾ ഓരോ പീസും ധരിച്ച് നോക്കി, നടക്കാനും അനങ്ങാനും എളുപ്പമാണെന്നും ലോഹം അസ്വസ്ഥത ഉണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഓരോ ഡിസൈനും പരീക്ഷിച്ചു നോക്കി. രാവണന്റെ കഥാപാത്രത്തിനായി ഞങ്ങൾ നിർമിച്ചത് കേവലം ആഭരണങ്ങൾ മാത്രമായിരുന്നില്ല.'

Read More: ‘ആരാണ് ശ്രീരാമനേയും സീതയേയും കണ്ടിട്ടുള്ളത്? രാമായണത്തിലെ വസ്ത്രാലങ്കാരം ഡിസൈനറുടെ ഭാവനയാണ്’ 

രാവണൻ രാക്ഷസ രാജാവും പരമശിവന്റെ ഏറ്റവും വലിയ ഭക്തരിൽ ഒരാളുമാണെന്ന് വസ്ത്രത്തിലൂടെ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചു. മാത്രമല്ല ഒടുവിൽ ശ്രീരാമനുമായി യുദ്ധം ചെയ്യാൻ പോകുന്ന യോദ്ധാവ് കൂടിയാണ് അദ്ദേഹം. അതുംവേഷത്തിലൂടെ പ്രതിഫലിക്കണം, അതായത് രൂപത്തിലൂടെ രാവണന്റെ വ്യക്തിത്വം ഉറപ്പാക്കുക എന്നുള്ളതായിരുന്നു ഡിസൈനർമാർ നേരിട്ട വെല്ലുവിളി. അയോധ്യയിലെയും ലങ്കയിലെയും കഥാപാത്രങ്ങൾ ധരിച്ച ആഭരണങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടായിരിക്കണം. ലങ്ക നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണത്തിലാണെന്നാണ് വിശ്വാസം. ആ പ്രൗഢി ആഭരണങ്ങളിലും കാണിക്കേണ്ടതുണ്ടായിരുന്നുവെന്ന് തരംഗ് അറോറ പറയുന്നു. രാവണ വേഷത്തിനോട് യഷ് പുലർത്തിയ നീതിയെയും തരംഗ് അറോറ പ്രശംസിക്കുന്നുണ്ട്. യഷിനേക്കാൾ മികച്ച രീതിയിൽ ആ വേഷം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. രാമായണയ്ക്കായി 18 മാസം കൊണ്ട് 4500ൽ അധികം ആഭരണങ്ങളാണ് തങ്ങൾ നിർമിച്ചതെന്ന് തരംഗ് അറോറ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Explore the intricate costume design of Yash as Ravana in Nitish Tiwari's Ramayanam, featuring over 130 brass and gold-plated ornaments.