അമ്മയുടെ കരിപുരണ്ട വേഷത്തിൽ നിന്ന് കാനിൽ കൈയടി നേടിയ സെലിബ്രിറ്റി ഔട്ട്ഫിറ്റിലേയ്ക്ക്

സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച്‌ നാന്‍സി ത്യാഗി | Photo: instagram/ nancy tyagi
സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച്‌ നാന്‍സി ത്യാഗി | Photo: instagram/ nancy tyagi

'എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഇത്രയും വലിയൊരു വേദിയില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞ് അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്. 1000 മീറ്റര്‍ നീളമുള്ള തുണി വാങ്ങി, 30 ദിവസങ്ങളെടുത്താണ് ഈ 20 കിലോ ഭാരമുള്ള ഗൗണ്‍ തുന്നിയെടുത്തത്.' ലോകോത്തര ഡിസൈനര്‍മാരെയോ സ്‌റ്റൈലിസ്റ്റുകളേയോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളേയോ ആശ്രയിക്കാതെ, കാന്‍ ചലച്ചിത്രോത്സവത്തിന്റെ വേദിയില്‍ നിറഞ്ഞുനില്‍ക്കുകയാണ് നാന്‍സി ത്യാഗി എന്ന 23-കാരി. 

ഒരിക്കല്‍ കാനിലെ റെഡ് കാര്‍പ്പറ്റിലെത്തുന്ന സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്‌തെടുത്ത്, അത് അണിഞ്ഞ് മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നിരുന്ന ഒരു കാലം നാന്‍സിക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അതേ വേദിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ക്കൊപ്പം തലയുയര്‍ത്തി നാന്‍സിയും ചുവടുവെച്ചു. ഉത്തര്‍ പ്രദേശിലെ ബരാന്‍വ എന്ന ഗ്രാമത്തില്‍ നിന്ന് ഫ്രാന്‍സിലെ കാനിലേക്കുള്ള നാന്‍സിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരു കൂലിപ്പണിക്കാരിയുടെ മകളായി ജനിച്ച്, വിശപ്പകറ്റാന്‍പോലും കഷ്ടപ്പെട്ടിരുന്ന ബാല്യത്തില്‍ നിന്ന് തുണിക്കഷ്ണങ്ങളില്‍ സ്വപ്‌നങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ലോകം അറിയുന്ന ഡിസൈനറിലേക്കുള്ള യാത്രയായിരുന്നു അത്. 

Content Highlights: fashion influencer nancy tyagi who designed and stitched her own gown for the cannes red carpet

Continue reading