ട്രെയിന്‍ ടിക്കറ്റിലെ ഫോണ്‍നമ്പര്‍, ആദ്യ ചുംബനം ബിഎംഡബ്ല്യുവിനുള്ളില്‍; പ്രണയത്തിന്റെ 25 വര്‍ഷങ്ങള്‍

ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും | Photo: instagram/ david beckham
ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും | Photo: instagram/ david beckham

'എന്റെ പ്രിയതമയ്ക്ക്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക്, എന്റെ ആത്മസുഹൃത്തിന് പ്രണയദിനാശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു'- അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍, കടുംചുവപ്പ് കടലിനെ സാക്ഷിയാക്കിയെടുത്ത വിക്ടോറിയയ്ക്കൊപ്പമുള്ള ചുംബന സെല്‍ഫിക്കൊപ്പം കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ഡേവിഡ് ബെക്കാം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. 1999 ജൂലായ് നാലിന് തുടങ്ങിയ അവരുടെ ജീവിതയാത്ര 25-ാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ അവരിപ്പോഴും ഇംഗ്ലണ്ടിലെ തെരുവുകളിലൂടെ ആരാധകരുടെ കണ്ണുവെട്ടിച്ച് പാറിപ്പറന്ന് നടന്നിരുന്ന പഴയ ബെക്കാമും വിക്ടോറിയയും തന്നെയാണ്. അതേ പ്രണയവും സ്നേഹവും അവരില്‍ അവശേഷിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള, ഗ്ലാമറില്‍ മുങ്ങിക്കുളിച്ച ജീവിതമായിട്ടും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താതെ ബെക്കാമും വിക്ടോറിയയും ഇന്നും ഒരേ തോണിയില്‍ മറുകര ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു. 

ലൗ അറ്റ് ഫസ്റ്റ് സൈറ്റ്

Content Highlights: david beckham and victoria beckham celebrate 25 years of marriage

Continue reading