വയറിൽ ചില്ലുകൊണ്ട് കാമുകന്റെ പേര്; ലഹരിയില്‍ മുങ്ങി താളഭംഗം വന്ന എയ്മി വൈന്‍ഹൗസിന്റെ സംഗീത ജീവിതം

പാതി മുറിഞ്ഞ സംഗീതം പോലെ എയ്മി വൈന്‍ഹൗസ് എന്ന ബ്രിട്ടീഷ് ഗായികയുടെ ശബ്ദം നിലച്ചിട്ട് 11 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മദ്യവും മയക്കുമരുന്നും കലര്‍ന്ന് താളം തെറ്റിയ ജീവിതത്തിന് ഒരു ജൂലായ് 23-ന് അവര്‍ തിരശ്ശീലയിട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രശസ്തിയുടെ കൊടുമുടി കയറുന്ന ഏതൊരാള്‍ക്കും സംഭവിച്ചേക്കാവുന്ന ദുരന്തം. അമിതമായ രീതിയില്‍ മദ്യം ശരീരത്തിനുള്ളില്‍ ചെന്നതായിരുന്നു മരണകാരണം. ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഞെട്ടലോടെ കേട്ട ദുരന്തവാര്‍ത്ത. ആ സമയത്ത് ആരാധകര്‍ക്കൊപ്പം എയ്മിയുടെ വീട്ടിലെ ഷെല്‍ഫിലിരുന്ന് അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളും കരഞ്ഞിട്ടുണ്ടാകും.
ജാസ് സംഗീതജ്ഞരായ അമ്മാവന്‍മാരുടെ വേരുകളില്‍ നിന്ന് ബ്രിട്ടനിലെ പ്രശസ്ത ഗായികയിലേക്കുള്ള എയ്മിയുടെ വളര്‍ച്ച വെറും എട്ടു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ബാക്ക് ടു ബ്ലാക്ക്, ലയണസ്; ഹിഡന്‍ ട്രെഷേഴ്‌സ് തുടങ്ങിയ ആല്‍ബങ്ങള്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.
Content Highlights: british singer amy winehouse lifestory