വില കൂടിയ കമ്മൽ, വജ്രങ്ങൾ പതിപ്പിച്ച ഹാൻഡ് ബാഗ്; വീണ്ടും ഞെട്ടിച്ച് നിത അംബാനി

ബോളിവുഡ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ ഒട്ടേറെ താരപ്രമുഖരാണ് പങ്കെടുത്തത്. ഐശ്വര്യ റായ്, ജാൻവി കപൂർ, മാധുരി ദീക്ഷിത് തുടങ്ങി എല്ലാവരുടെയും ദീപാവലി ലുക്കുകൾ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്ത നിത അംബാനിയുടെ ലുക്കാണ് ഫാഷനിസ്റ്റകൾ ഡികോഡ് ചെയ്തിരിക്കുന്നത്. പതിവുപോലെ ഒരു ‘സ്റ്റേറ്റ്മെന്റ് ജ്വല്ലറി’ അണിഞ്ഞാണ് നിത ആഘോഷങ്ങൾക്കായി എത്തിയത്.
Read Also : നിത അംബാനി ധരിച്ച ആ തുമ്പിയുടെ വില 12 കോടി! രൂപകല്പന ചെയ്തത് 10 വർഷമെടുത്ത്
മനീഷ് മൽഹോത്ര പ്രത്യേകം ഡിസൈൻ ചെയ്ത പിങ്ക് സിൽക്ക് സാരിയാണ് നിത അണിഞ്ഞത്. ഒപ്പം അപൂർവ ഡയമണ്ട് ആഭരണങ്ങളും. പരമ്പരാഗത ഇന്ത്യൻ കരകൗശലവിദ്യയും ആധുനിക ഫാഷൻ സങ്കൽപ്പങ്ങളും സമന്വയിപ്പിച്ചാണ് ഈ സാരി ഒരുക്കിയിരിക്കുന്നത്. ഗോൾഡ് ലേസ് വർക്കുകളും വിവിധ വർണ്ണങ്ങളിലുള്ള സ്വരോവ്സ്കി ക്രിസ്റ്റലുകളും പതിപ്പിച്ച അതിമനോഹരമായ ബോർഡറുകളാണ് പൗഡർ-ഫ്യൂഷിയ പിങ്ക് സാരിയുടെ പ്രധാന ആകർഷണം. സാരിയുടെ ബ്ലൗസിൽ സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ജ്വല്ലറി വർക്കുകളും ഹാൻഡ് എംബ്രോയ്ഡറിയും രാജകീയ ലുക്ക് നൽകുന്നു. ഇനാമൽ ചെയ്ത താമര മോട്ടിഫുകളും വജ്രങ്ങളുംകൊണ്ട് അലങ്കരിച്ച, കൈകൊണ്ട് നിർമിച്ച സ്വന്തം ശേഖരത്തിലുള്ള 'പിച്ചവായ്' മാതൃകയിലുള്ള ഈ ഡിസൈനർ ഹാൻഡ് ബാഗ് ലുക്കിന് മാറ്റുകൂട്ടി.
Read Also: അത് സേനാനായകന്റെ കവചമല്ല; നിത അംബാനി ധരിച്ച 5 കോടിയുടെ റോയൽ നെക്ലേസിന് പിന്നിലെ കഥ
ഇയർ കഫുകൾ, ഒരു കട്ടിയുള്ള ബ്രെയ്സ്ലെറ്റ്, ശ്രദ്ധേയമായ ഒരു മോതിരം എന്നിവയുൾപ്പെടെയുള്ള സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ അവർ അണിഞ്ഞിരുന്നു. പ്രമുഖ ആഭരണ വിദഗ്ധയും ഇൻഫ്ലുവൻസറുമായ ജൂലിയ ഷാഫെയുടെ കണ്ടെത്തൽ പ്രകാരം, നീത അംബാനി ധരിച്ച വജ്രക്കമ്മലുകൾക്ക് മാത്രം ദശലക്ഷക്കണക്കിന് ഡോളറുകൾ വിലവരും.
ഇതിലെ ഓരോ ചെറിയ വജ്രത്തിനും അഞ്ച് കാരറ്റോളം തൂക്കമുണ്ടാകാമെന്നും ലോക പ്രശസ്ത ജുവലറി ഡിസൈനർ ലൊറെയ്ൻ ഷ്വാർട്സ് (Lorraine Schwartz) ഡിസൈൻ ചെയ്തതാകാം ഇതെന്നുമാണ് പറയുന്നത്. റോയൽ ലുക്കിലുള്ള നിത അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയം.
Content Highlights: Nita Ambani's exquisite jewelry, including diamond-studded pieces, captivated fashion enthusiasts at Manish Malhotra's Diwali event, sparking discussions on social media.