മകള്‍ക്ക് ഇവാങ്ക നല്‍കുന്ന ബ്യൂട്ടി സീക്രട്ട് ഇതാണ്

Instagram
Instagram

നോഹരമായ വസ്ത്രങ്ങളണിയിച്ച് മുടികെട്ടി, രാജകുമാരിയെപ്പോലെ ഒരുക്കി... പെണ്‍കുഞ്ഞുങ്ങളുള്ള അമ്മമാരാരും ഇതിലൊന്നും ഒട്ടും പിന്നോട്ടല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രപും ഇതിലൊന്നും ഒട്ടും മോശമല്ല. 

പ്രഫഷണല്‍ തിരക്കുകള്‍ തന്റെ മൂന്ന് മക്കളെ ബാധിക്കാതിരിക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ഇവാങ്ക. 'രാവിലെ അഞ്ച് മണിക്ക് ഉണര്‍ന്നാല്‍ ആദ്യം മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി സമയം നീക്കി വയ്ക്കും. രാവിലെ ഉണരുമ്പോള്‍ തന്നെ മക്കള്‍ എന്നെ കാണണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. അവര്‍ ഉണരും മുമ്പേ എന്റെ വ്യായാമവും ദിനചര്യകളുംമെല്ലാം ഞാന്‍ തീര്‍ക്കും.' 

മകള്‍ അരബെല്ലയ്ക്ക് ചില ബ്യൂട്ടി സീക്രട്ടുകളുമുണ്ട് ഇവാങ്കയുടെ വക. നമ്മുടെ ഉള്ളിലുള്ള സൗന്ദര്യമാണ് പ്രധാനമെന്നാണ് ഇവാങ്ക മകള്‍ക്ക് നല്‍കുന്ന ഉപദേശം. 

'അവള്‍ ആത്മവിശ്വാസത്തോടെ വളരണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആത്മവിശ്വാസം, നല്ലപെരുമാറ്റരീതി,മനശ്ശക്തി... ഇവയാണ് ഒരു സ്ത്രീയെ സുന്ദരിയാക്കുന്നത്. മേക്കപ്പും ചര്‍മസംരക്ഷണവുമൊക്കെ രസകരമായ കാര്യങ്ങളാണ്. പക്ഷേ നിങ്ങള്‍ നിങ്ങളായിരിക്കുന്നതാണ് കൂടുതല്‍ പ്രധാനം.' തന്റെ കൗമാരത്തില്‍ അമ്മ പഠിപ്പിച്ച കാര്യങ്ങളും മകള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ഇവാങ്ക. 

'അക്കാലത്ത് താന്‍ മേക്കപ്പോടെ ഉറങ്ങിയാല്‍ പാതിരാത്രി ആയാലും അമ്മ തന്നെ വിളിച്ചുണര്‍ത്തി അത് നീക്കം ചെയ്തിട്ടേ ഉറങ്ങാന്‍ സമ്മതിച്ചിരുന്നുള്ളു. ചര്‍മത്തെ അത് മോശമായി ബാധിക്കുമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു.' 38 കാരിയായ ഇവാങ്ക ഫിറ്റ്‌നസ്സ് കാര്യത്തിലും വലിയ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ദിവസേനയുള്ള വ്യായാമവും കൃത്യമായ ഡയറ്റും ഒരിക്കലും മുടക്കാറില്ല.

'പലപ്പോഴും എല്ലാ ജോലികളും കൂടി എന്നെ ശ്വാസം മുട്ടിക്കാറുണ്ട്. എല്ലാദിവസവും 20 മിനിറ്റ് മകന്‍ ജോസഫിന് ഒപ്പം വീടിന്റെ നിലത്ത് അവന്റെ കാര്‍റേസിങിന് കൂടും. മകള്‍ അരബെല്ലയ്ക്ക് ബുക്കുകളാണ് ഇഷ്ടം. ഒരു ദിവസം രണ്ട് ബുക്കുകളുടെയെങ്കിലും ചെറിയ നോട്ടുകള്‍ ഞാനവള്‍ക്ക് വേണ്ടി തയ്യാറാക്കാറുണ്ട്. തിയോഡറിന് രണ്ടോ മൂന്നോ നേരമെങ്കിലും ഭക്ഷണം നല്‍കുന്നത് ഞാന്‍ തന്നെയാണ്. രാത്രിയില്‍ അവനെ ഉറക്കുന്ന ജോലിയും മുടക്കാറില്ല.' ഇവാങ്ക പറയുന്നു. 

Content Highlights: Ivanka shared this beauty lesson for her daughter  

Content Highlights: