സ്വപ്നസുന്ദരിയായി കാവ്യ മാരൻ; കൂൾ ബൊഹീമിയൻ ലുക്കിൽ അനിരുദ്ധ്

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും വിവാഹിതരായി. ഗ്രീസിൽ നടന്ന ആഡംബരപൂർണവും താരനിബിഡവുമായ ചടങ്ങിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ അനിരുദ്ധ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
വിവാഹത്തിൽ ഇരുവരുടെയും വസ്ത്രധാരണം പാരമ്പര്യത്തിന്റെയും അത്യാധുനിക ഫാഷന്റെയും മനോഹരമായ സമന്വയമായിരുന്നു. പ്രധാന വിവാഹച്ചടങ്ങിൽ കാവ്യ മാരൻ അണിഞ്ഞത് ഒരു സ്വപ്നത്തിലെന്ന പോലെ മനോഹരമായി കാണുന്ന ഷാംപെയ്ൻ/ബ്ലഷ്-പിങ്ക്് കളർ ലെഹങ്കയാണ്. ഷീർ ഓർഗൻസയും നെറ്റും സമന്വയിപ്പിച്ച് തയ്ച്ചെടുത്ത്, ശരീരത്തോട് ചേർന്നുനിൽക്കുന്ന ഫിഷ്-കട്ട് (മെർമെയ്ഡ്) സിലൗറ്റിലായിരുന്നു ഈ വസ്ത്രം ഒരുക്കിയിരുന്നത്. ഔട്ട്ഫിറ്റിലുടനീളം തിങ്ങിനിറഞ്ഞ ത്രെഡ് വർക്കുകൾ, ചെറിയ സീക്വിൻസുകൾ, ഫ്ലോറൽ എംബ്രോയ്ഡറി, സൂക്ഷ്മമായ ക്രിസ്റ്റൽ ബീഡ് ഡിസൈനുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വസ്ത്രത്തിന് അനുയോജ്യമായി സ്കൂപ്പ് നെക്ക് ലൈനും ചെറിയ കാപ് സ്ലീവുകളുമാണ് നൽകിയിരുന്നത്. മാച്ചിംഗ് ഡയമണ്ട്-പേൾ ചോക്കർ നെക്ലേസ്, ചെറിയ സ്റ്റഡ് കമ്മലുകൾ, നേർത്ത ബ്രേസ്ലെറ്റ് എന്നിവയോടെ കാവ്യ തന്റെ വിവാഹ ലുക്ക് പൂർത്തിയാക്കി.മിനിമൽ ജൂവലറിയിൽ കാവ്യ അതിസുന്ദരിയായി.
ഇതിനു അനുയോജ്യമായ രീതിയിൽ അനിരുദ്ധ് അണിഞ്ഞത് റോയൽ ലുക്കുള്ള ഒരു ഇന്തോ-വെസ്റ്റേൺ ഔട്ട്ഫിറ്റാണ്. ഓപ്പൺ-ഫ്രണ്ട് ശൈലിയിലുള്ള റോയൽ ഷാംപെയ്ൻ ഗോൾഡ് ബന്ദ്ഗള ജാക്കറ്റിൽ സൂക്ഷ്മമായ വെർട്ടിക്കൽ തുന്നലുകളും മെറ്റാലിക് എംബ്രോയ്ഡറി ഡിസൈനുകളും ഉണ്ടായിരുന്നു. ഉള്ളിൽ ലളിതമായ ബീജ് സിൽക്ക് കുർത്തയും ധരിച്ചിരുന്നു. സ്വർണ്ണക്കരയുള്ള വീതിയേറിയ കമർബന്ദ് ചുറ്റിയ പാരമ്പര്യ പട്ട് വേഷ്ടിയുമായിരുന്നു അനിരുദ്ധിന്റെ വേഷം. വേഷ്ടിക്ക് ഇണങ്ങുന്ന ബീജ് സ്യൂഡ് ജൂത്തികളും കഴുത്തിലെ നേർത്ത പെൻഡന്റ് ചെയിനും ഈ ലുക്കിന് പൂർണത നൽകി.
Also read :അനിരുദ്ധിന്റെ ജീവിതത്തിൽ പുതിയ സംഗീതം;; അനിരുദ്ധും കാവ്യ മാരനും വിവാഹിതരായി;ആദ്യ ചിത്രം പുറത്ത്
വിവാഹചിത്രങ്ങൾ പിന്നാലെ ലവ് എന്ന ഇമോജിയോടൊപ്പം അനിരുദ്ധ് കാവ്യയോടൊപ്പമുള്ള പുതിയ ചിത്രങ്ങളും പങ്കുവെച്ചു.ഇരുവരുടെയും ബൊഹീമിയൻ റിസോർട്ട് തീമിലുള്ള ആഘോഷചടങ്ങിലെ വസ്ത്രധാരണം തികച്ചും വ്യത്യസ്തവും കണ്ടംപററിയുമായിരുന്നു. എർത്ത് ടോണിനെ പ്രതിഫലിപ്പിക്കുന്ന അനായാസ സുന്ദരമായ ഗൗണിലാണ് കാവ്യ പ്രത്യക്ഷപ്പെട്ടത്. ചോക്ലേറ്റ് ബ്രൗൺ കളറിലുള്ള ഈ ഹാൽട്ടർനെക് ബോഡീസിൽ കട്ടിയുള്ള ത്രെഡ് വർക്കുകളും ക്രിസ്റ്റൽ-ബീഡ്-സ്റ്റോൺ എംബ്രോയ്ഡറികളും ഉണ്ടായിരുന്നു. താഴേക്ക് ഒഴുകി വീഴുന്ന ഷീർ ജോർജറ്റ് മാക്സി സ്കിർട്ടിൽ വച്ചിരുന്ന ടാസൽ പാനലുകളും ബീഡ് ഡ്രോപ്പുകളും കാറ്റിൽ ആടിയുലയുമ്പോൾ മനോഹരമായ ലെയർ ലുക്ക് വസ്ത്രത്തിനുണ്ടായി. വുഡനിലും മുത്തുകളിലും തീർത്ത വളകളും നീളമുള്ള കമ്മലുകളും ധരിച്ച് ഒരു ട്രെൻഡി ബൊഹീമിയൻ ലുക്കിലാണ് കാവ്യ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, സംഗീത ലോകത്തെ പ്രശസ്തമായ അനിരുദ്ധിന്റെ തനിമ വ്യക്തമാക്കുന്ന ട്രോപ്പിക്കൽ സുവനീർ സ്റ്റൈൽ ജാക്കറ്റാണ് അനിരുദ്ധ് ഈ ലുക്കിൽ തിരഞ്ഞെടുത്തത്. ബീച്ച് തീമിൽ തെങ്ങുകൾ, അസ്തമയം, അലയടിക്കുന്ന തിരമാലകൾ എന്നിവ ചേർത്ത തുന്നിച്ചേർത്ത ഒരു സ്റ്റേറ്റ്മെന്റ് ജാക്കറ്റായിരുന്നു അത്. ഉള്ളിൽ ഏർത്ത്-ടോൺ ബ്രൗൺ സിൽക്ക് ഷർട്ടിന്റെ ബട്ടണുകൾ തുറന്നിട്ട്, താഴെ അയഞ്ഞ ഫിറ്റിലുള്ള ലൂസ് ധോത്തി/ഹരീം ട്രൗസറേഴ്സും അദ്ദേഹം അണിഞ്ഞു. ഗോൾഡ് ഷേഡുള്ള സൺഗ്ലാസും ധരിച്ച് തികച്ചും വ്യത്യസ്തമായ ഒരു യങ് ആൻഡ് കാഷ്വൽ ലുക്കിലാണ് അനിരുദ്ധ് എത്തിയത്.
Content Highlights: Music composer Anirudh Ravichander and Sunrisers Hyderabad co-owner Kavya Maran got married., The grand destination wedding took place in Greece., The couple wore stunning designer outfits blending traditional and modern fashion., Anirudh shared their wedding and bohemian resort theme photos on social media.