സ്വിംസ്യൂട്ടും അഴിച്ചിട്ട മുടിയും വേണ്ട, വീടിനുനേരെ കല്ലേറ്;ബ്രേക്കപ്പിനുശേഷം തളിരിട്ട രണ്ടാം പ്രണയം

ഷാരൂഖ് ഖാനും ഗൗരി ഖാനും | Photo: instagram/ gauri khan
ഷാരൂഖ് ഖാനും ഗൗരി ഖാനും | Photo: instagram/ gauri khan

സിനിമയില്‍ നിന്ന് സാധ്യമായതെല്ലാം നേടിയെടുത്ത നടനാണ് ഷാരൂഖ് ഖാന്‍. ഒരു സാധാരണക്കാരന്‍ രാജാവായി മാറിയ കഥയിലെ യഥാര്‍ഥ നായകന്‍. ബോളിവുഡ് ചിത്രം പോലെ പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഭൂതകാലം ഷാരൂഖിനുമുണ്ട്. ഡല്‍ഹിയിലെ നാടകക്കളരികളില്‍ അഭിനയിച്ചുനടന്നിരുന്ന പയ്യന് ബോളിവുഡിലെ രാജസിംഹാസനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ആ യാത്രയില്‍ ഒപ്പം കൈപിടിച്ച് നടക്കാന്‍ ഗൗരിയെന്ന പെണ്‍കുട്ടി കൂടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഷാരൂഖിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. 

സംവിധായകരുടേയും നിര്‍മാതാക്കളുടേയും വാതിലുകള്‍മുട്ടി മടുത്ത ഷാരൂഖ് പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോഴെല്ലാം ഗൗരി നിരുത്സാഹപ്പെടുത്തി. കൂടുതല്‍ ഊര്‍ജ്ജത്തോടെ യാത്ര തുടരാനുള്ള ധൈര്യം പകര്‍ന്ന് കൂടെനിന്നു. കഴിഞ്ഞ 40 വര്‍ഷമായി ആ കൂട്ട് ഷാരൂഖിനൊപ്പമുണ്ട്. ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും സങ്കടവും സന്തോഷവുമെല്ലാം ഷാരൂഖ് ഗൗരിക്കൊപ്പം പങ്കിട്ടു. 1984-ല്‍ ഒരു പാര്‍ട്ടിയില്‍ ഡിജെ ലൈറ്റുകള്‍ക്കിടയില്‍ നൃത്തം ചെയ്യുന്ന ഗൗരിയെയാണ് ഷാരൂഖ് ആദ്യം കാണുന്നത്. ഒരു നടിയെപ്പോലെ സുന്ദരിയായ ഗൗരിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ ഷാരൂഖിന് കഴിഞ്ഞില്ല. തന്റെ ജീവിതപങ്കാളിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഷാരൂഖ് അന്നുതന്നെ മനസിലുറപ്പിച്ചിരുന്നു. പതുക്കെ ഇരുവരും പ്രണയത്തിലാകുകയും മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു.

Content Highlights: shah rukh khan and gauri khan love story

Continue reading