'സുന്ദരിയായ കുഞ്ഞ് പെണ്ണായതു കൊണ്ട് അവളെ കൊല്ലാന്‍ ശ്രമിക്കുകയാണോ'; കശ്മീരി സ്ത്രീകള്‍ ചോദിച്ചു

MARUPURAM
#ജസീന റഹീം
ജസീന (ഇടത്ത്) ജസീനയുടെ പപ്പയും ഉമ്മിച്ചയും (വലത്ത്)
ജസീന (ഇടത്ത്) ജസീനയുടെ പപ്പയും ഉമ്മിച്ചയും (വലത്ത്)

ആകാശത്തോളം പോന്നോരു അത്ഭുതത്തിന്റെ തുടര്‍ച്ചയാണ് എന്റെ ജീവിതമെന്ന് പലപ്പോഴും തോന്നാറുണ്ട്. പപ്പയുടെയും ഉമ്മിച്ചയുടെയും ജീവിതവും എന്റെ ജനനവുമൊക്കെ ഒരോ അത്ഭുതങ്ങളായിട്ടാണ് ഞാന്‍ ഉമ്മിച്ചയില്‍ നിന്നും കേട്ടിട്ടുള്ളത്. അതിലൊന്ന് ഞാന്‍ ജനിച്ച് രണ്ട് വയസ്സ് വരെ വളര്‍ന്ന നാടുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കശ്മീരിലായിരുന്നു എന്റെ ജനനം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഉമ്മിച്ചയെ പപ്പ ജോലിസ്ഥലമായ കശ്മീരിലേക്ക് കൂട്ടിക്കൊണ്ട് പോയി. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജയന്തി ജനതയില്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആദ്യത്തെ ട്രെയിന്‍യാത്രയുടെ പകപ്പിലും പുതിയൊരു ലോകത്തിന്റെ വിചാരത്തില്‍ പിന്നിട്ട് പോകുന്ന കടുകുപാടങ്ങളും ചോളവയലുകളും അതിശയങ്ങളല്ലാതായി. താഴ്വരകളില്‍ നിന്നൊഴുകിയെത്തിയ ലില്ലിപ്പൂക്കളുടെത് പോലുള്ള ഗന്ധം സ്വപ്നങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് കൂട്ടായി ഉമ്മിച്ചയെ പുണര്‍ന്നു.

വിവിധതരം മനുഷ്യരെ ഉള്‍ക്കൊള്ളുന്ന മഹാനഗരമായ ഡല്‍ഹിയില്‍ ചെന്നിറങ്ങി അവിടെ നിന്നും ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ തിളങ്ങുന്ന മിനുസപ്പാറകള്‍ കണ്ട് ഇത് സ്വര്‍ഗത്തിലെ പാറകള്‍ തന്നെയൊ എന്ന് ഉമ്മിച്ച അത്ഭുതപ്പെട്ടു. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രണയനിക്കായി പണികഴിപ്പിച്ച സ്മാരകത്തിന് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ മുന്‍പൊരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത രാജദമ്പതികളുടെ സ്‌നേഹത്തെക്കുറിച്ചോര്‍ത്ത് ഉമ്മിച്ചയുടെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു. ഒരു ദിവസം ആഗ്രയില്‍ തങ്ങിയതിനുശേഷം പിറ്റേദിവസം രാവിലെ പത്താന്‍കോട് പട്ടാളക്യാമ്പ് കാണാനായി പോകുമ്പോള്‍ കണ്ട കാഴ്ച്ചകളുടെ വലിപ്പങ്ങള്‍ക്കൊപ്പം ഉമ്മിച്ചയും വളര്‍ന്നു. ലോകം ഇത്രമേല്‍ വലുതാണന്ന് ഒരു പതിനെട്ടുകാരി പെണ്‍കുട്ടി അറിയാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്. പത്താന്‍കോടും ഒരു ദിവസം താമസിച്ചതിനുശേഷംപതിനഞ്ച് മണിക്കൂറോളം യാത്ര ചെയ്ത് പപ്പയുടെ ജോലിസ്ഥലമായ ജമ്മുവിലെ സുരാന്‍കോട് എത്തുകയും രണ്ടുദിവസം അവിടെ ടെന്റില്‍ കഴിയുകയും ചെയ്തു. അവിടെ വെച്ച് പരിചയപ്പെട്ട ചങ്ങനാശ്ശേരിക്കാരനായ യോഹന്നാന്റെ ഭാര്യ ഉഷയുമായി ഉമ്മിച്ച ചങ്ങാത്തത്തിലാവുകയും ദൂരെ നാട്ടില്‍വെച്ച് കണ്ടുമുട്ടിയ മലയാളികളുടെ സ്‌നേഹപ്രകടനങ്ങള്‍ പിന്നീട് പാരസ്പര്യത്തിന്റെ മഹാപ്രകാശമായി കശ്മീര്‍ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം ടെന്റില്‍ നിന്ന് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസംമാറുമ്പോള്‍ അയല്‍ക്കാരായി ചങ്ങനാശ്ശേരി കുടുംബവും ഒപ്പമുണ്ടായിരുന്നു.

Content Highlights: A heartwarming tale of a young woman`s childhood spent in Kashmir, filled with adventure, love, loss

Continue reading