ട്രെയിനിൽ വന്നിറങ്ങിയ പ്രണയം, വിവാഹത്തിന് സമ്മാനിച്ച ഒരു രൂപ; വിനേഷിന്റെ താങ്ങും തണലുമായ സോമവീര്‍

വിനേഷ് ഫൊഗാട്ടും സോമവീര്‍ റാഠിയും | Photo: instagram/ vinesh phogat
വിനേഷ് ഫൊഗാട്ടും സോമവീര്‍ റാഠിയും | Photo: instagram/ vinesh phogat

പാരീസിലെ ഈഫല്‍ ഗോപുരത്തേക്കാളും ഉയരത്തില്‍ കെട്ടിപ്പടുത്ത സ്വപ്‌നങ്ങളെല്ലാം ഒരൊറ്റ രാത്രികൊണ്ട് തകര്‍ന്ന് തരിപ്പണമാകുക. 141 കോടി ജനങ്ങളുടെ പ്രതീക്ഷയും പ്രാര്‍ഥനയുമെല്ലാം 100 ഗ്രാം ഭാരക്കണക്കില്‍ തുലാസിലാടുക. ഒളിമ്പിക്‌സില്‍ ഒരു മെഡലിസ്റ്റ് എന്ന സ്വപ്‌നത്തിലേക്ക് താണ്ടിയ ദൂരങ്ങളും ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളും ദുഃസ്വപ്‌നമായി അവശേഷിക്കുക. ഒരു കായികതാരത്തെ സംബന്ധിച്ച് നിരാശയുടെ ഗര്‍ത്തത്തിലേക്ക് ആണ്ടുപോകാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട. കരഞ്ഞു കലങ്ങിയ കണ്ണുകളും ചിന്തിച്ചുകൂട്ടിയുണ്ടാക്കിയ വിഷാദകാലവുമാകും അവരെ കാത്തിരിപ്പുണ്ടാകുക. ഒന്നും സാരമില്ലെന്നും കരയേണ്ടെന്നും പറഞ്ഞ് ചേര്‍ത്തുപിടിക്കാനും തല ചായ്ച്ച് സമാധാനത്തോടെ ഉറങ്ങാനും ഒരു പിന്തുണയാകും ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുണ്ടാകുക. 

ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വാസത്തില്‍ നിലനിര്‍ത്തുന്നത് അങ്ങനെയൊരു കൂട്ടാണ്. കഴിഞ്ഞ 14 വര്‍ഷമയി വിനേഷിനൊപ്പം താങ്ങും തണലുമായി ആ സൗഹൃദം കൂടെയുണ്ട്. ദേശീയ ഗുസ്തി ചാമ്പ്യനായ സോമവീര്‍ റാഠി. ആദ്യം സുഹൃത്തായും പിന്നീട് കാമുകനായും തന്റെ ജീവിതത്തിന് സന്തോഷം പകര്‍ന്ന സോമവീറിനെ വിനേഷ് ജീവിതപങ്കാളിയാക്കുന്നത് 2018 ഡിസംബര്‍ 13-നാണ്. ഒരു ബോളിവുഡ് പ്രണയ സിനിമയുടെ സ്‌ക്രിപ്റ്റുപോലെ സീനുകളും ട്വിസ്റ്റും ക്ലൈമാക്‌സുമുള്ള ലൗ സ്‌റ്റോറി. 

Content Highlights: indian wrestler vinesh phogat and somvir rathee love story

Continue reading