ചാരായം മണത്തിട്ടും അയാളുടെ വരവിനായി കാത്തിരുന്നു, മുടിയില്‍ വിരലോടിക്കുമ്പോൾ വെറുപ്പ് തോന്നിയില്ല

തങ്കേച്ചി. സാങ്കല്പികമാണ് പേര്. പക്ഷേ, സങ്കല്പങ്ങള്ക്കപ്പുറമായിരുന്നു അവരുടെ ജീവിതം. വാക്ക് കൊണ്ട് വരച്ചിടാവുന്നതിനപ്പുറം. അതിശയോക്തിയുടെയോ ഭാവനയുടെയോ ലാഞ്ജന തെല്ലുമില്ലാത്ത പച്ചയായ ജീവിതം. ഇപ്പോഴുമുണ്ടവര്, ഉയിരോടെ കണ്മുന്നില്. നേരിയ പരാതി പോലുമില്ലാതെ, ഭൂതകാല ദുരിതങ്ങള്‍ മുഖത്ത് വരച്ചിട്ട വറ്റിയ കണ്ണീര്‍ച്ചാലുമായി എസ്റ്റേറ്റ് ജീവിതം തള്ളിനീക്കിക്കൊണ്ടങ്ങനെ...
കണ്ണീര്ക്കഥയെന്നോ ദുരന്തകഥയെന്നോ വിശഷിപ്പിക്കണമെന്ന് അറിയില്ല. ഒന്നുറപ്പ്, സിനിമാക്കഥയെപ്പോലും വെല്ലും, തെല്ലൊരു അവിശ്വസനീയതയോടെ മാത്രം കേട്ടിരിക്കാവുന്ന അവരുടെ കഥ. ആ കഥ അവരുടെ വാക്കുകളില്‍ തന്നെ കേള്‍ക്കാം. ഇടറാതെ പറഞ്ഞുതീര്ക്കാനായിട്ടില്ല ഇന്നോളം എനിക്കാ കഥ. അല്ല... ആ ജീവിതം.
Content Highlights: A poignant tale of a mother`s enduring love and resilience amidst hardship and loss in a tea estate.