ചരമം; വി.കെ.പുഷ്പ

മായനാട്: വാഴോത്ത് കാഞ്ഞിരോട്ട് വി.കെ.പുഷ്പ (69) മായനാട് ഒഴുക്കരയിലെ നന്ദനത്തിൽ അന്തരിച്ചു. പരേതരായ കൈപ്പുറത്ത് കൃഷ്ണൻകുട്ടി നായരുടെയും വാഴോത്ത് കാഞ്ഞിരോട്ട് കമല പള്ളിക്കര അമ്മയുടെയും മകളാണ്. ഭർത്താവ്: റിട്ട. വില്ലേജ് ഓഫീസറും ആധാരമെഴുത്തുകാരനുമായ താന്നിക്കാട്ട് ഭാസ്‌കരൻ നായർ. മക്കൾ: ഉമ. ബി (എസ്.ബി.ഐ, പൊറ്റമ്മൽ ബ്രാഞ്ച്), മായ. ബി (ടീച്ചർ, ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂൾ). മരുമക്കൾ: മധു.കെഎൻ (ഐടി പ്രൊഫഷണൽ, ബെംഗളൂരു), ദീപക് പച്ചാട്ട് (സീനിയർ ബ്രാഞ്ച് മാനേജർ, എയു ബാങ്ക്, എറണാകുളം). സംസ്‌കാരം ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് മാവൂർ റോഡ് സ്മൃതിപഥത്തിൽ. സഞ്ചയനം: തിങ്കളാഴ്ച.