ചരമം: മാതൃഭൂമി ലേഖകൻ പ്രകാശൻ പിലാത്തോട്ടത്തിൽ

#ന്യൂസ് ഡെസ്ക്
പ്രകാശന്‍ പിലാത്തോട്ടത്തില്‍
പ്രകാശന്‍ പിലാത്തോട്ടത്തില്‍

നന്മണ്ട: മാതൃഭൂമി നന്മണ്ട ലേഖകനും മുൻ അധ്യാപകനുമായ പ്രകാശൻ പിലാത്തോട്ടത്തിൽ (70) അന്തരിച്ചു. മനോരമ, മാധ്യമം, മെട്രോ വാർത്ത പത്രങ്ങളുടെയും പ്രാദേശിക ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

പരേതനായ പാച്ചർ മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: ശ്രീലത (റിട്ട. അധ്യാപിക, അൽഫോൻസ പബ്ലിക് സ്‌കൂൾ, താമരശ്ശേരി). മക്കൾ: അനു പ്രകാശ് (എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്), അയന പ്രകാശ് (അനസ്‌തേഷ്യസിസ്റ്റ്, വിജയലക്ഷമി ഹോസ്പിറ്റൽ, എറണാകുളം). സഹോദരങ്ങൾ: സുരേഷ്‌കുമാർ (കച്ചവടം, പുന്നശ്ശേരി), സന്തോഷ് കുമാർ (റിട്ട. എസ്.ഐ), പ്രദീപ് കുമാർ (കച്ചവടം, നന്മണ്ട), ബീനാകുമാരി (ചെറുകുളം), പരേതരായ രാജേന്ദ്രൻ, ഹരിദാസ്.

സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് നന്മണ്ട നാഷനൽ സ്‌കൂളിന് സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ നടക്കും.

Content Highlights: Former teacher and long-time Mathrubhumi Nanmanda local correspondent Prakasan Pilathottathil passed away at age 70. He worked with several leading regional dailies. The funeral will be held on Wednesday at Nanmanda.