പ്രീപ്രൈമറി ശില്പശാല

ചോമ്പാല ഉപജില്ല പ്രീപ്രൈമറി അധ്യാപകശിൽപശാല ചോമ്പാല എ. ഇ. ഒ സപ്‌ന ജൂലിയറ്റ് ഉദ്‌ഘാടനം ചെയ്യുന്നു
ചോമ്പാല ഉപജില്ല പ്രീപ്രൈമറി അധ്യാപകശിൽപശാല ചോമ്പാല എ. ഇ. ഒ സപ്‌ന ജൂലിയറ്റ് ഉദ്‌ഘാടനം ചെയ്യുന്നു

ഓർക്കാട്ടേരി: ചോമ്പാല ഉപജില്ല എച്ച്.എം. ഫോറം, വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രീപ്രൈമറി അധ്യാപകർക്ക് ഏകദിന ശില്പശാല നടത്തി. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചോമ്പാല എ.ഇ.ഒ. സപ്‌ന ജൂലിയറ്റ് ഉദ്ഘാടനംചെയ്തു. എച്ച്.എം. ഫോറം കൺവീനർ പി.ആർ. പാർഥസാരഥി അധ്യക്ഷനായി. ഷെർലി സുരേഷ്, സി. നിധിഷ എന്നിവർ ക്ലാസെടുത്തു. സി. ഷിമിത്ത്, കെ. മനോജ്, പി. കിരൺലാൽ എന്നിവർ സംസാരിച്ചു.

Content Highlights: A one-day workshop for pre-primary teachers was conducted at Azhiyoor Government Higher Secondary School under Chombala sub-district.