ദേശീയ സരസ് മേളയുടെ പ്രചാരണം തുടങ്ങി

വട്ടോളി: മലപ്പുറത്തെ വേങ്ങരയിൽ ഡിസംബർ 22 മുതൽ 30 വരെ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണപരിപാടികൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടക്കമായി. മേളയുടെ സന്ദേശം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കുന്നുമ്മൽ 15-ാം വാർഡിൽ വാർഡ് അംഗം എലിയാറ
ആനന്ദൻ ഉദ്ഘാടനംചെയ്തു. സി.ഡി.എസ്.
അംഗം വി.എൻ. ശോഭ, രജനി, നിഷ, കമല, നളിനി, വസന്ത, ബിന്ദു, ശ്രീജ, ഷിജില എന്നിവർ സംബന്ധിച്ചു.
Content Highlights: Kudumbashree launched a campaign for the upcoming National Saras Mela to be held in Vengara, Malappuram from December 22 to 30.