മഹാത്മ ഫൗണ്ടേഷൻ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി

വാണിമേൽ: മഹാത്മ ഫൗണ്ടേഷൻ ദശവാർഷികത്തോടനുബന്ധിച്ച് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ താക്കോൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് കൈമാറി.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. കുഞ്ഞബ്ദുല്ല കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ എം.കെ. ലോകനാഥൻ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ മൊയ്തു കോരങ്കോട്ട്, എൻ.കെ. മുത്തലിബ്, പി.എ. ആന്റണി, അമ്പലക്കണ്ടി അബ്ദുറഹിമാൻ, ബെനില സത്യൻ, സുരേഷ്ബാബു, ഷെബി സെബാസ്റ്റ്യൻ, ശോഭലോകനാഥൻ, അഷ്റഫ് കൊറ്റാല, കെ.പി. രാജീവൻ, യു.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Content Highlights: District panchayat vice president K.K. Navas handed over the key of Snehaveedu built by the Mahatma Foundation in Vanimel.