ഡോ. ഷാമിക രവി ലോകനാർകാവ് ദേവസ്വം കളരിയിൽ

വടകര : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം ഡോ. ഷാമിക രവി ലോകനാർകാവ് ദേവസ്വം കളരി സന്ദർശിച്ചു.
ഗുരുക്കൾ മധു പുതുപ്പണത്തിന്റെ നേതൃത്വത്തിൽ ഇവർക്കുമുൻപാകെ കളരിപ്പയറ്റ് പ്രദർശനം നടന്നു. കളരി അദ്ഭുതകരമായ അനുഭവംതന്നെയാണെന്നും ഇത് രാജ്യമെമ്പാടുമുള്ള കുട്ടികളിലേക്ക് കൊണ്ടുപോകണമെന്നും അവർ അഭിപ്രായപ്പെട്ടു.