നവരാത്രി ആഘോഷം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ-ദേവി ക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ ഒട്ടേറെ കുരുന്നുകൾ ആദ്യക്ഷരംകുറിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ, യു.കെ. രാഘവൻ, രാജലഷ്മി ടീച്ചർ, ഡോ. ഒ. വാസവൻ, ഡോ. സുഷമാദേവി, ഡോ. സോണി മോഹൻരാജ് എന്നിവർ നേതൃത്വംനൽകി. മേൽശാന്തിയുടെ കാർമികത്വത്തിൽ വിദ്യാപൂജയും നടന്നു.