ലഹരിക്കെതിരേ സന്ദേശവുമായി പുസ്തകവിതരണം

ചോമ്പാല : ലഹരിവിരുദ്ധ സന്ദേശവുമായി ഇ.കെ. ദിനേശൻ രചിച്ച 'ലഹരി-ജാഗ്രതയും ഇടപെടലും' എന്ന പുസ്തകം ചോമ്പാല ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധവിദ്യാലയങ്ങൾക്ക് സമർപ്പിച്ചു. എം.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സത്യൻ മാടക്കര പുസ്തകം പരിചയപ്പെടുത്തി.

കെ.കെ. കുഞ്ഞികൃഷ്ണൻ, സജിത്ത്ബാബു ചോമ്പാല, പ്രീജിത്ത്, പി.പി. ശ്രീനേഷ്, ഷെബിത, എം.ബി. ബിശ്വാസ്, എം. സ്മിത, കെ.സി. പുരുഷോത്തമൻ, രത്ന ചിള്ളിയിൽ എന്നിവർ സംസാരിച്ചു. ഇ.കെ. ദിനേശൻ പ്രഭാഷണംനടത്തി. ബി.ഇ.എം. യു.പി., ശ്രീനാരായണ എൽ.പി., ചാലിൽ കണ്ണുക്കര എൽ.പി. എന്നീ സ്കൂളുകൾക്ക് പുസ്തകം കൈമാറി.