ഐ.എം.എ. സി.ജി.പി. പ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു

കോഴിക്കോട് : ഐ.എം.എ. സി.ജി.പി.യുടെ പ്രവർത്തനങ്ങൾ ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ ഡോ. കെ. സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. ടി.പി. അഷ്റഫ് അധ്യക്ഷനായി. കോഴിക്കോട് സി.ജി.പി.യുടെ അസിസ്റ്റന്റ് ഡയറക്ടറായി ഡോ. ജി.ആർ. ജിതിനും സെക്രട്ടറിയായി ഡോ. എൻ.പി. പ്രഗീതും സ്ഥാനമേറ്റു. ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ഡോ. കെ. വിഷ്ണു, മുൻ പ്രസിഡന്റ് ഡോ.കെ. സന്ധ്യ കുറുപ്പ്, ഡോ. നവീൻ അനശ്വര എന്നിവർ സംസാരിച്ചു.

ആരോഗ്യകരമായ വാർധക്യത്തെക്കുറിച്ച് പാനൽ ചർച്ച നടന്നു. വാർധക്യത്തിലെ ശാരീരിക-മാനസിക ആരോഗ്യ പ്രശ്‌നങ്ങളും അതിനുള്ള പ്രായോഗിക പ്രതിവിധികളും ചർച്ചയായി. ഇത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന് യോഗം വിലയിരുത്തി.