ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടം; സ്വിച്ച് ബോർഡുകളും ചവിട്ടുപടികളും തകർന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊയിലാണ്ടി: മരളൂർ നെല്ലൂളിത്താഴെ പ്രദേശത്ത് ശക്തമായ ഇടിമിന്നലിൽ മൂന്ന് വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം. വെളളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പുതിയോട്ടിൽ ലീല, പുതിയോട്ടിൽ പ്രേംനാഥ്, മീത്തലെ പന്തല്ലൂർ നാരായണി എന്നിവരുടെ വീടുകളിലാണ് ഇടിമിന്നലിനെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായത്. വീടുകളിലെ ചവിട്ടുപടികൾക്കും സ്വിച്ച് ബോർഡുകൾക്കും കേടുപാടുകൾ സംഭവിച്ചതിനൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങൾക്കും തകരാർ സംഭവിച്ചു.

Content Highlights: Three houses sustained heavy damage and had electronic equipment ruined after a severe lightning strike in Koyilandy, Kozhikode.