പരിഷത്ത് സാംസ്കാരികോത്സവം: ചർച്ച സംഘടിപ്പിച്ചു

പേരാമ്പ്ര: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ജനസംവാദ പരിപാടി നടത്തി. ‘ഭരണഘടനാധാർമികതയും രാജ്യവും’ എന്ന വിഷയത്തിൽ പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്താണ് തുറന്ന ചർച്ച സംഘടിപ്പിച്ചത്. പി.കെ. ബാലകൃഷ്ണൻ മോഡറേറ്ററായി. ജില്ലാപഞ്ചായത്തംഗം ഡോ. കെ.കെ. ഹനീഫ, കെ.കെ. രാജൻ, രാജീവൻ മല്ലിശ്ശേരി, സി.കെ. വിനോദ്, പി.എം. ഗീത, പ്രേമൻ പാമ്പിരികുന്ന്, ടി. ബാലകൃഷ്ണൻ, സ്വാഗതസംഘം കൺവീനർ ടി. ബാലകൃഷ്ണൻ, പ്രസീത എന്നിവർ സംസാരിച്ചു.
Content Highlights: Kerala Sasthra Sahithya Parishad organized an open discussion on constitutional morality as part of its cultural festival in Perambra.