അങ്കണവാടി കലോത്സവം

കായണ്ണ ബസാർ: കായണ്ണ ഗ്രാമപ്പഞ്ചായത്ത് അങ്കണവാടി കലോത്സവം കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ് ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. രമേശൻ അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എ.സി. ശരൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.പി. സജീവൻ, എ.എസ്. രജീഷ്, ഷിജി ശ്രീജിത്ത്, അസി. സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ, നജി വിജയൻ, അതുല്യ ഷിബു എന്നിവർ സംസാരിച്ചു.
Content Highlights: Kayanna Grama Panchayat Anganwadi Kalolsavam was inaugurated by Panchayat President E C Santhosh at Kayanna Govt Higher Secondary School.