‘തെരുവുനായശല്യത്തിന് പരിഹാരം കാണണം’

ഓർക്കാട്ടേരി: വർധിച്ചുവരുന്ന തെരുവുനായശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ഏറാമല ഗ്രാമപ്പഞ്ചായത്ത് എഴാംവാർഡ് സോഷ്യലിസ്റ്റ് കൂട്ടായ്മ ആവശ്യപ്പട്ടു. ആർ.ജെ.ഡി. ജില്ലാസെക്രട്ടറി പി.പി. രാജൻ പരിപാടി ഉദ്ഘാടനംചെയ്തു. കുന്നോത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാലകലോത്സവ വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും നിർവഹിച്ചു. കിരൺജിത്ത്, വി.കെ. സന്തോഷ് കുമാർ, ടി.കെ. അനിൽകുമാർ, കെ.എം. സുബീഷ്, സഹജഹാസൻ, എം. ബിജു, ഷാജി പടത്തല തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Socialist gathering in Eramala panchayat demands an urgent solution to the rising stray dog menace in the region.