സി.പി. ചാത്തു അനുസ്മരണം

കോട്ടപ്പള്ളി: മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും പൊതു പ്രവർത്തകനുമായിരുന്ന സി.പി. ചാത്തുവിനെ കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് ഒ.കെ. ഷാജി അധ്യക്ഷതവഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, പ്രമോദ് കക്കട്ടിൽ, സി.പി. വിശ്വനാഥൻ, പി.സി. ഷീബ, ബവിത്ത് മലോൽ, ശ്രീജിത്ത് എടത്തട്ട, പി.കെ. കൃഷ്ണൻ, എൻ. ധനേഷ്, ചന്ദ്രൻ മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Congress committee organized a commemoration meeting in Kottappally to remember former mandalam president C.P. Chathu, inaugurated by KPCC secretary V.M. Chandran.