'തേന്‍ കണം 2024' സഹവാസക്യാമ്പ് സംഘടിപ്പിച്ചു

.
.

കോഴിക്കോട്: ബാലുശേരി എ.എം.എല്‍. പി സ്‌കൂള്‍ 'തേന്‍കണം 2024' എന്ന പേരില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്ര കൗതുകം, നാടകക്കളരി, ആടാം പാടാം, പരിശീലനം, വാം അപ്പ് പരിശീലനം തുടങ്ങിയ വിജ്ഞാനപ്രദമായ സെഷനുകള്‍ ഒരുക്കിയിരുന്നു. ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് രണ്ട് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.കെ മുരളി, ബഗീഷ് പ്രിയം, സന്ദീ പ് സത്യന്‍, പ്രജിത മനോജ്, മുഹമ്മദ് ആദില്‍ എന്നിവര്‍ ക്ലാസെടുത്തു. വാര്‍ഡ് മെംബര്‍ ഹരീഷ് നന്ദനം അധ്യക്ഷനായിരുന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.വിനോദ് കുമാര്‍, എം.ബിജിന, കുന്നോത്ത് മനോജ്, എം.ടി ഹംസ, കെ.നിഷ, രജില്‍ കുമാര്‍, പി.ധനരാജ് സംസാരിച്ചു.


 

Content Highlights: thenkanam camp