അരീക്കാട് റസിഡൻ്റ്സ് അസോസിയേഷൻ 15-ാം വാർഷികാഘോഷവും കൗൺസിലർക്ക് സ്വീകരണവും

അരീക്കാട്: അരിക്കാട് റസിഡൻ്റ്സ് അസോസിയേഷൻ്റെ 15-ാവാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. കുടുംബ സംഗമം കോർപ്പറേഷൻ 42-ാം ഡിവിഷൻ കൗൺസിലറും പ്രതിപക്ഷ നേതാവുമായ എസ്.വി മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽവെച്ച് എസ്.വി മുഹമ്മദ് ഷമീലിന് സ്വീകരണവും നൽകി. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് കെകെ നാരായണൻ അധ്യക്ഷത വഹിച്ചു. നല്ലളം ജനമൈത്രി പോലീസ് ഇൻസ്പക്ടർ എസ്.വി ബിജു മുഖ്യാതിഥിയായിരുന്നു.
സബ് ഇൻസ്പക്ടർമാരായ അനു അൻജൂം, ആനന്ദ് .ടി, നല്ലളം എഎൽപി സ്കൂൾ പ്രഥമ അധ്യാപിക ലീനദേവി, മാധ്യമം ദിനപത്രം സീനിയർ പർച്ചേസ് ഓഫീസർ കെ.ടി ഐജസ്, അസോസിയേഷൻ സെക്രട്ടറി ലാലു ഇ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.
Content Highlights: Areekkad Residents` Association celebrated its 15th anniversary with a family meet. Honored Councilor S.V. Muhammed Shameel. Cultural programs and more!