തലയോലപ്പറമ്പിൽ ശ്രീകൃഷ്ണജയന്തി മഹാശോഭയാത്ര

ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി മറവൻതുരുത്ത് ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണം
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി മറവൻതുരുത്ത് ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണം

​തലയോലപ്പറമ്പ്: ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭയാത്രയ്ക്ക് തലയോലപ്പറമ്പ് ഒരുങ്ങി. 

പ്രദേശത്തെ വിവിധക്ഷേത്രങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭയാത്രകൾ ശ്രീകൃഷ്ണജയന്തിദിനത്തിൽ വൈകുന്നേരം തലയോലപ്പറമ്പിൽ ഒന്നിക്കും. 

​വൈകീട്ട് നാലിന് ​മാത്താനം ദേവീക്ഷേത്രം, തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം,

​പൂതപുരം കൊട്ടാരം ദേവീക്ഷേത്രം, സിംല ജങ്ഷൻ നാഗയക്ഷിക്ഷേത്രം, പാലാംകടവ് ചിറ്റേഴുത്ത് ഭഗവതീക്ഷേത്രം,

​തലയോലപ്പറമ്പ് കാർത്യായനിദേവീക്ഷേത്രം എന്നിവിടങ്ങളിൽ

നിന്നും ആരംഭിക്കുന്ന ശോഭയാത്രകൾ തലയോലപ്പറമ്പ് പള്ളിക്കവലയിൽ സംഗമിക്കും.

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കും.

മറവൻതുരുത്ത് ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ ഭാഗവതപാരായണം ആരംഭിച്ചു.

ഏനാദി എം.കെ. രവീന്ദ്രൻ, ഗിരിജ രഘു മാമ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് പാരായണം.

ശ്രീകൃഷ്ണജയന്തിദിനത്തിൽ മണിയശ്ശേരി വൈഷ്ണവ ഗന്ധർവസ്വാമിക്ഷേത്രത്തിൽനിന്നും വൈകീട്ട് നാലിന് ആരംഭിക്കുന്ന ശോഭയാത്ര ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരും.  

തൃക്കാരായിക്കുളം മഹാദേവക്ഷേത്രത്തിൽനിന്നും വൈകീട്ട് ആരംഭിക്കുന്ന ശോഭയാത്ര പൊതി മഹാവിഷ്ണുക്ഷേത്രത്തിൽ എത്തിച്ചേരും.

മിഠായിക്കുന്നം പുണ്ഡരീകപുരം മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും അയ്യൻകോവിൽ ക്ഷേത്രത്തിലേക്കുള്ള ശോഭയാത്ര വൈകീട്ട് 5.30-ന് ആരംഭിക്കും.

വെള്ളൂർ ആറാട്ട് മണപ്പുറത്ത് നിന്ന് വൈകീട്ട് ആരംഭിക്കുന്ന ശോഭയാത്ര വാമനസ്വാമിക്ഷേത്രത്തിൽ എത്തിച്ചേരും.