സഹകരണമേഖലയെ സംരക്ഷിക്കണം- മന്ത്രി മോൻസ്

പൊൻകുന്നം : സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്.
പൊൻകുന്നത്ത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിൽ 40 സഹകരണ ബാങ്കുകളിലായി 85 പേർക്ക് 1.25 കോടി രൂപയുടെ ധനസഹായം റിസ്ക് ഫണ്ട് പദ്ധതിയിൽ വിതരണംചെയ്തു.സ്വാഗതസംഘം ചെയർമാൻ അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പ്രൊഫ. റോണി കെ.ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ. അഭിലാഷ് ചന്ദ്രൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ, മിനി സേതുനാഥ്, ജയമ്മ പോൾ, എസ്. നസീർ, എൻ. ബിന്ദു, ഡെനിഷ് ജോസ്, ജോൺസൺ പുളിക്കീൽ തുടങ്ങിയവർ സംസാരിച്ചു.
സഹകരണവാരാഘോഷത്തിന്റെ ജില്ലാതല സമാപനവും സഹകരണറാലിയും 18-ന് മൂന്നിന് കോട്ടയത്ത് നടത്തും.
നാഗമ്പടം പോപ്പ് മൈതാനിയിൽനിന്ന് ആരംഭിക്കുന്ന സഹകരണ ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും.