'ഏലിയാസ് സക്കറിയ, മനുഷ്യസ്നേഹിയായ രാഷ്ട്രീയനേതാവ് '

കുറിച്ചി : മനുഷ്യസ്നേഹിയായ രാഷ്ട്രീയനേതാവായിരുന്നു ഏലിയാസ് സക്കറിയയെന്ന് വിനു ജോബ് എം.എൽ.എ. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും ക്നാനായ സമുദായത്തിന്റെ മുൻ ട്രസ്റ്റിയുമായിരുന്ന ഏലിയാസ് സക്കറിയ പാറയിലിന്റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻമാരായ കെ.എഫ്.വർഗീസ്, വി.ജെ.ലാലി, നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, സി.ഡി.വത്സപ്പൻ, ഡോ.ജോബിൻ എസ്.കൊട്ടാരം, കെ.എ.തോമസ്, ഷാജി പാറത്താഴ, സണ്ണി മക്കൊള്ളിൽ, റോയി ചാണ്ടി, മേഴ്സി സണ്ണി എന്നിവർ പ്രസംഗിച്ചു.