ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

വൈക്കം : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അയ്യേരി സോമൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ, ഡി.സി.സി. ട്രഷറർ ജയ്‌ജോൺ പേരയിൽ, കെ.പി. ശിവജി, വൈസ് ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ്, കെ.എം. രാജപ്പൻ, ഇടവട്ടം ജയകുമാർ, ജോർജ് വർഗീസ്, കെ. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

തലയോലപ്പറമ്പ് : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. തിരുപുരം രാജീവ് ഗാന്ധിസ്തൂപത്തിനുസമീപം നടത്തിയ അനുസ്മരണം കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.എസ്. ശ്രീകാന്ത് സോമൻ ഉദ്ഘാടനംചെയ്തു. വാർഡ് പ്രസിഡന്റ് എൻ.സി. നടരാജൻ അധ്യക്ഷതവഹിച്ചു.

പഞ്ചായത്തംഗം നിഷ വി. നായർ, പി.എസ്. ഷിജോ, പ്രമോദ് ചാഴൂരൻ, വിദ്യാധരൻ, കെ.എ. ജോസഫ്, പ്രമോദ് സുഗുണൻ, പി.സി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.