നഗരസഭാധ്യക്ഷനും ബർസാർ അച്ചനും ‘ഏറ്റുമുട്ടി’: പഞ്ചഗുസ്തി മത്സരങ്ങൾക്ക് തുടക്കം

അരുവിത്തുറ : ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ വി.പി. നാസറും സെയ്ന്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ടും പഞ്ചഗുസ്തി മേശയിൽ ഏറ്റുമുട്ടിയതോടെ എം.ജി. സർവകലാശാല പഞ്ചഗുസ്തി മത്സരങ്ങൾക്ക് തുടക്കമായി. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായികവിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി, സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ ജനറൽ സെക്രട്ടറി ജോണി ഏളൂർ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വി. മാത്യു, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുരുഷന്മാരുടെ വിഭാഗത്തിൽ ഇടതുവലത് കൈകളിൽ 24 ശരീരഭാര ഇനത്തിലും വനിതാ വിഭാഗത്തിൽ ഇടതുവലത്‌ വിഭാഗങ്ങളിലായി 18 ശരീരഭാര ഇനത്തിലുമാണ് മത്സരങ്ങൾ.