നക്രാൽപുതുവലിന് ഉത്സവമായി ചെറുവള്ളങ്ങളുടെ മത്സരം വള്ളംകളി

ചങ്ങനാശ്ശേരി : മഹാത്മാ യുവജനവേദിയുടെ നേതൃത്വത്തിൽ നക്രാൽപുതുവലിൽ നടത്തിയ ചെറുവള്ളങ്ങളുടെ മത്സരം വള്ളംകളി ആവേശമായി. ഒന്നാംസമ്മാനം ദാവീദ് രണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനം ദാവീദ് ഒന്ന് നേടി. മൂന്നാം സമ്മാനം തോട്ടിത്തറ വള്ളവും സ്വന്തമാക്കി. വിനു ജോബ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു.
യുവജനവേദി പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷനായി. എ.കെ.സി.എച്ച്.എം.എസ്. സംസ്ഥാന പ്രസിഡന്റ് വി.ആർ. രാജു ഫ്ളാഗ് ഓഫ് ചെയ്തു. മാസ്ഡ്രിൽ രാമചന്ദ്രൻ തലവടി നിർവഹിച്ചു. നടി ശാലുമേനോൻ മുഖ്യാതിഥിയായി. പൂവം പള്ളി വികാരി ഫാ. അലക്‌സ് കോച്ചാട്ട്, എസ്.എൻ.ഡി.പി. യോഗം പൂവം ശാഖാ പ്രസിഡന്റ് എം.കെ. ബിജു, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുനിലാകുമാരി, പഞ്ചായത്തംഗങ്ങളായ എൽസമ്മ മാർട്ടിൻ, ജെനിമോൾ, യുവജനവേദി രക്ഷാധികാരി റോബിൻ പി.ചാക്കോ, വൈസ് പ്രസിഡന്റ് വി.എസ്. അഭിലാഷ്, സെക്രട്ടറി സൂരജ് ഷൈജു, ജോയിന്റ് സെക്രട്ടറി എം.കെ. രതീഷ്, എ.പി. ഷൈജു, എ.കെ. ബേബി, റെജീന എന്നിവർ പ്രസംഗിച്ചു. നടൻ കണ്ണൻ സാഗർ, ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത സി.എസ്. പ്രസന്നകുമാർ, ഉദയം ബോട്ട് ക്ലബ് അംഗങ്ങൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഒന്നുമുതൽ അഞ്ചുതുഴക്കാർ വരെയുള്ള വള്ളങ്ങളാണ് മത്സരിച്ചത്.