ഇതുമതി, വലിയ അപകടത്തിന്

കറുകച്ചാൽ ബസ്റ്റാൻഡിന് സമീപം അപകട ഭീഷണിയി റോഡരികിൽ നിൽക്കുന്ന താന്നിമരത്തിന്റെ കുറ്റി
കറുകച്ചാൽ ബസ്റ്റാൻഡിന് സമീപം അപകട ഭീഷണിയി റോഡരികിൽ നിൽക്കുന്ന താന്നിമരത്തിന്റെ കുറ്റി

കറുകച്ചാൽ: ടൗണിലെ മുറിച്ചുനീക്കിയ താന്നിമരത്തിന്റെ കുറ്റി പിഴുതുമാറ്റാൻ നടപടിയില്ല. തിരക്കേറിയ വാഴൂർ റോഡിന്റെ വശത്ത് ആറടിപ്പൊക്കത്തിൽ നിൽക്കുന്ന മരക്കുറ്റി യാത്രക്കാർക്ക് ഭീഷണിയാണ്. മരം മുറിച്ച് ഒന്നരവർഷം പിന്നിട്ടിട്ടും മരക്കുറ്റി നീക്കിയില്ല. മുറിച്ചശേഷം പിന്നീട് കുറ്റി പിഴുതുമാറ്റുമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ, കുറ്റി ഇവിടെ നിന്ന് പിഴുതുമാറ്റാൻ എളുപ്പമല്ലെന്നാണ് ഇപ്പോൾ പറയുന്നത്. പത്തടിയിലേറെ താഴ്ചയുണ്ടാകും ചുവടുഭാഗത്തിന്. ഇത് പൂർണമായി പിഴുതു നീക്കാൻ ബുദ്ധിമുട്ടുണ്ട്. സ്ഥലം പരിചിതമല്ലാത്തവർക്ക് രാത്രി, മരക്കുറ്റി തിരിച്ചറിയാൻ കഴിയില്ല. അപകടസാധ്യതയും കൂടുതലാണ്. മരക്കുറ്റി രാത്രി തിരിച്ചറിയാനായി റിഫ്ളക്ടറുകൾ പതിച്ചിട്ടുണ്ട്.

Content Highlights: Locals demand the urgent removal of a dangerous tree stump left unattended for over a year on the busy Vazhoor road in Karukachal.