ക്ലൂണി സ്കൂൾ സിൽവർ ജൂബിലി ആഘോഷം

ചങ്ങനാശ്ശേരി: ക്ലൂണി സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും സിൽവർ ജൂബിലിയും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ക്ലൂണി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ലൂർദ്ദുമേരി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി. അഡ്വർടൈസിങ് ഫിലിം മേക്കർ സിജോയ് ജോസഫ്, വിനു ജോബ് എം.എൽ.എ., ഫാ. മാത്യു ഉഴത്തിൽ, നഗരസഭാംഗം സിയാദ് അബ്ദുൾ റഹ്‌മാൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി, പി.ടി.എ. പ്രസിഡന്റ് ഡോ. ഷിബി ചിറക്കരോട്ട്, മാനേജർ സിസ്റ്റർ അനൂപ, പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, നോയൽ റെയ്ച്ചൽ വർഗീസ്, ജെ.പി. ജിഷ എന്നിവർ പ്രസംഗിച്ചു.
Content Highlights: Cardinal Mar George Alencherry inaugurated the annual day and Silver Jubilee celebrations of Cluny Senior Secondary School in Changanassery.