ചട്ടമ്പിസ്വാമിജയന്തി ദിനാചരണം

ചടയമംഗലം : എൻ.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാധിരാജാ ചട്ടമ്പിസ്വാമിജയന്തി ആഘോഷം നടത്തി. യൂണിയൻ മന്ദിരത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ചിതറ എസ്. രാധാകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. വിജയകുമാർ, യൂണിയൻ സെക്രട്ടറി സി. ജയപ്രകാശ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ വി. ഗോപകുമാർ, വിഘ്നേശ്വരൻപിള്ള, പി. രാധാകൃഷ്ണപിള്ള, ജി. ദിലീപ്കുമാർ, കെ.ആർ. മുരളീധരൻപിള്ള, കെ. ഗോപകുമാർ, ആർ. രാജേഷ്‌കുമാർ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, കരയോഗ, വനിതാ സ്വയംസഹായസംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.