യാത്രികനായ മാർക്കോപോളോയുടെ പേരിൽ അറിയപ്പെടുന്ന ആടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ധ്യഏഷ്യയുടെയും പാകിസ്താന്റെയും ഇടയിലുള്ള പാമീർ മലനിരകളിലാണ് ഈ ആടുകളെ കണ്ടുവരുന്നത്. പ്രധാനമായും പാകിസ്താൻ, താജിക്കിസ്താൻ, കസാഖ്സ്താൻ, ചൈന എന്നീ രാജ്യങ്ങളിൽ.

യാത്രികനായിരുന്ന മാർക്കോപോളോയുടെ പുസ്തകങ്ങളിൽ ഇവയെപ്പറ്റി എഴുതിയതിനാലാണ് ഈ പേര് കിട്ടിയത്.

  • പാമീർ അർഗാലി എന്നും ഈ ചെമ്മരിയാടിന് പേരുണ്ട്.
  • ഭീമാകാരന്മാരായ ഇവയ്ക്ക് 140 കിലോഗ്രാമോളം തൂക്കമുണ്ടാകും. 6 അടിയോളം നീളവും.
  • വളഞ്ഞുപുളഞ്ഞ വലിയ കൊമ്പുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കൊമ്പുകൾ ഏതാണ്ട് 6.20 അടിയോളം നീളം വെയ്ക്കും.
  • വളരെ വേഗത്തിൽ ഓടാനും എത്ര ചെങ്കുത്തായ മലയടിവാരങ്ങളിലൂടെ നടക്കാനും ഇവയ്ക്ക് സാധിക്കും.
  • തവിട്ടും വെള്ളയും ചേർന്ന നിറമാണ് മാർക്കോപോളോ ആടുകൾക്ക്.
  • ചെന്നായകൾ, മഞ്ഞുപുലികൾ, കഴുകന്മാർ എന്നിവയൊക്കെ ഈ ചെമ്മരിയാടുകളെ ഭക്ഷണമാക്കാറുണ്ട്.
  • ശൈത്യകാലത്തോടടുക്കുമ്പോൾ ഇവ ചെറിയതോതിലുള്ള ദേശാടനം നടത്താറുണ്ട്.
  • കൊമ്പുകളിലെ വളയങ്ങൾ എണ്ണിയാണിവയുടെ പ്രായം കണക്കാക്കുന്നത്.
  • സസ്യാഹാരികളായ ഇവയുടെ ഭക്ഷണം ചെടികളുടെ ഇല, വേര് എന്നിവയാണ്.
  • ഏകദേശം 13 വർഷത്തോളമാണ് മാർക്കോ പോളോ ചെമ്മരിയാടിന്റെ ആയുസ്സ്.
  • വളരെയധികം വേട്ടയാടപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്.

Content Highlights: Identified as Pamir Argali found in Central Asian mountain ranges.