വെണ്ടയ്ക്ക മുട്ട തോരൻ! ഈ തോരൻ കുട്ടികൾക്ക് ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ:
വെണ്ടയ്ക്ക : അഞ്ചെണ്ണം
മുട്ട : ഒരെണ്ണം
സവാള (ചെറുതായി അരിഞ്ഞത്): ഒരെണ്ണം
പച്ചമുളക് : ഒരെണ്ണം
വറ്റൽ മുളക് : രണ്ടെണ്ണം
തേങ്ങ ചിരകിയത് : അര കപ്പ്
മഞ്ഞൾപൊടി : കാൽ ടീസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ്, കുരുമുളകുപൊടി, കടുക്,വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
- വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഉപ്പ് ചേർത്ത് വഴറ്റണം.
- ഇനി ചെറുതായി അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് ഇളക്കിക്കൊടുക്കാം.
- ആവശ്യത്തിന് വെള്ളം ചേർത്ത് അല്പനേരം അടച്ച് വെച്ച് വേവിക്കുക. പാതിവെന്ത് കഴിയുമ്പോൾ മഞ്ഞൾപ്പൊടിയും ചിരകിയ തേങ്ങയും ചേർക്കണം.
- അടിച്ചുവച്ച മുട്ടയും കുരുമുളകും ചേർത്ത് ഇളക്കിയാൽ വെണ്ടയ്ക്ക മുട്ട തോരൻ റെഡി.
Content Highlights: Combines fresh okra (vendakka) with protein-rich egg, Simple and quick preparation method suitable for kids