ഉഷ്ണത്തെയകറ്റും പാനകം ഇതുവരെ പരീക്ഷിച്ചിട്ടില്ലേ? എന്നാൽ പെട്ടെന്നായിക്കോട്ടെ!

ശർക്കര, ചുക്ക്, കുരുമുളക്, ഏലക്കായ, നാരങ്ങാനീര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന പരമ്പരാഗത ദക്ഷിണേന്ത്യൻ ദാഹശമനിയാണ് പാനകം. ക്ഷേത്രങ്ങളിൽ നിവേദ്യമായും വേനൽക്കാലത്ത് ആരോഗ്യ പാനീയമായും ഇത് ഉപയോഗിക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകുന്നതുമായ ഒരു പാനീയമാണിത്.
ആവശ്യമായ സാധനങ്ങൾ:
ശർക്കര: മുക്കാൽ കപ്പ് (പൊടിച്ചത്)
വെള്ളം: 5-6 കപ്പ് (തിളപ്പിച്ചാറിയത്)
ചുക്ക്: ചെറിയ കഷ്ണം (പൊടിച്ചത്)
കുരുമുളക്: 1 ടീസ്പൂൺ (പൊടിച്ചത്)
ഏലയ്ക്ക: 4-5 എണ്ണം (പൊടിച്ചത്)
നാരങ്ങാനീര്: അര ചെറുനാരങ്ങയുടേത്
തുളസിയില: കുറച്ച് (ഓപ്ഷണൽ)
തയ്യാറാക്കുന്ന രീതി:
ഒരു പാത്രത്തിൽ ശർക്കര വെള്ളത്തിൽ നന്നായി അലിയിച്ചെടുക്കുക.
ഈ ശർക്കരവെള്ളം അരിച്ചെടുത്ത് അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക.
ഇതിലേക്ക് ചുക്ക്, കുരുമുളക്, ഏലയ്ക്ക പൊടികൾ ചേർത്ത് നന്നായി ഇളക്കുക.
അവസാനമായി നാരങ്ങാനീര് ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും കുടിക്കാം.
ആരോഗ്യ ഗുണങ്ങൾ:
- വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
- ചുക്കും കുരുമുളകും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
- ശർക്കരയിലെ ഇരുമ്പ് സത്തും മറ്റും ശരീരത്തിന് ഊർജ്ജം നൽകുന്നു.
Content Highlights: recipe of panakam a famous traditional health drink