ആമസോണിലെ മലയാളി ടച്ച്!

ആമസോണ്‍ നദി
ആമസോണ്‍ നദി

ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ മലയാളിയുടെ പേരിൽ ഒരു നദിയുണ്ട്. ഈ നദി ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയത് 2011- ലാണ്. ആമസോണിലെ തറനിരപ്പിൽ നിന്ന് ഏകദേശം 13000- ലധികം അടി താഴ്ചയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ആമസോണിനെക്കാൾ നീളവും അതിനെക്കാൾ വീതിയുമുള്ള ഈ നദിയുടെ പേരാണ് ഹംസ നദി. 
കോഴിക്കോട് സ്വദേശി വലിയ മണ്ണത്താൽ ഹംസ എന്ന മലയാളി ശാസ്ത്രജ്ഞൻ നേതൃത്വം നൽകിയ ശാസ്ത്രസംഘമാണ് ഈ നദി കണ്ടെത്തിയത്. ബ്രസീലിയൻ നാഷനൽ ഒബ്സർവേറ്ററിയിൽ ജിയോഫിസിക്സിലെ അധ്യാപകനാണ് ഇദ്ദേഹം.
ആമസോൺ നദിക്ക് സമാനമായി ഒഴുകുന്ന ഈ നദിയുടെ ഒഴുക്ക് സെക്കൻഡിൽ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത്. ഇത് ആമസോൺ നദിയിലൂടെ ഒരു സെക്കൻഡിൽ ഒഴുകുന്ന വെള്ളത്തിന്റെ മൂന്ന് ശതമാനമാണ്.
 ആമസോൺ നദിയുടെ 4 കിലോമീറ്റർ അടിയിലൂടെ പടിഞ്ഞാറ് ആക്രെ മേഖലയിൽ നിന്നും തുടങ്ങി കിഴക്കോട്ട് 6,000 കിലോമീറ്റർ ഒഴുകുന്ന നദി സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസിൽ വച്ച് കടലിൽ ചേരുന്നതായാണ് കരുതുന്നത്. 

Content Highlights: river in amazone, malayali scientist, united states