നാവിൽ വെള്ളമൂറും ‘മാങ്ങ പാൻകേക്ക്’ തയ്യാറാക്കി നോക്കാം

ആവശ്യമായ സാധനങ്ങൾ

1.മാങ്ങ(വലുത്)- ഒന്ന്

2.ഗോതമ്പ് പൊടി - രണ്ട് കപ്പ്

3.തേങ്ങ - അര കപ്പ്

4.പഞ്ചസാര - മുക്കാൽ കപ്പ്

5.ഉപ്പ് - ഒരു നുള്ള്

6.ഏലക്കപ്പൊടി- ഒരു ടീസ്പൂൺ

7.നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പഴുത്ത മാങ്ങയുടെ പൾപ്പ് എടുത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർക്കുക. മാങ്ങയുടെ മധുരത്തിനനുസരിച്ച് പഞ്ചസാര ചേർക്കണം. ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് മാവാക്കണം. ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് അൽപം നെയ്യ് ഒഴിക്കാം. ഇനി മാവ് ഒഴിച്ചു കൊടുക്കാം. ഒരു മിനിറ്റ് കഴിഞ്ഞ് തിരിച്ചിടണം. രണ്ട് ഭാഗവും പാകമായാൽ തീയിൽ നിന്ന് മാറ്റാവുന്നതാണ്. മാങ്ങ പാൻകേക്ക് റെഡി.

Content Highlights: Step-by-step instructions for making mango pulp batter