തനിനാടൻ വെറൈറ്റി ജ്യൂസുകൾ തയ്യാറാക്കാം!

ഓറഞ്ച്-ഇരുമ്പൻപുളി ജ്യൂസ്
ആവശ്യമുള്ള സാധനങ്ങൾ:
ഓറഞ്ച്- 2 എണ്ണം
പഞ്ചസാര- ആവശ്യത്തിന്
പുതിനയില- ആവശ്യത്തിന്
ഇരുമ്പൻപുളി (ബിലിംബി)- 3 എണ്ണം
തയ്യാറാക്കുന്ന വിധം:
ഓറഞ്ചും ഇരുമ്പൻപുളിയും പിഴിഞ്ഞ് കുരുകളഞ്ഞ് നീരെടുക്കണം. ശേഷം ഒരു പാനിൽ പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. അടുപ്പിൽനിന്ന് മാറ്റിയ ശേഷം ഇതിലേക്ക് നേരത്തേ തയ്യാറാക്കിയ നീര് ചേർത്ത് നന്നായി ഇളക്കണം. തണുത്ത ശേഷം ഒരു ഗ്ലാസിലേക്ക് ഐസ് ക്യൂബും ചതച്ച പുതിനയിലയും ഇട്ട് അതിലേക്ക് ജ്യൂസ് ഒഴിച്ച് കുടിക്കാം.
പാഷൻ ഫ്രൂട്ട് ജിഞ്ചർ ഡിലൈറ്റ്
ആവശ്യമുള്ള സാധനങ്ങൾ:
പാഷൻ ഫ്രൂട്ട്- 4 എണ്ണം
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഇഞ്ചി- ഒരു വലിയ കഷണം
ഏലക്ക- 2 എണ്ണം
തയ്യാറാക്കുന്ന വിധം:
പാഷൻ ഫ്രൂട്ട് പിഴിഞ്ഞ് നീരെടുത്ത് കുരുകളഞ്ഞ് മാറ്റിവയ്ക്കുക. ഇതിലേക്ക് ഇഞ്ചിനീരും പഞ്ചസാരയും ഏലക്കപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. തണുപ്പിന് ഐസ്ക്യൂബുകൾ കൂടി ചേർക്കാം.
ഗുവാ ലൈം ജ്യൂസ്
ആവശ്യമുള്ള സാധനങ്ങൾ:
പഴുത്ത പേരയ്ക്ക- 2 എണ്ണം
നാരങ്ങനീര്- 2 ടീസ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
ഇഞ്ചി- ചെറിയ കഷണം
തയ്യാറാക്കുന്ന വിധം:
പേരയ്ക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് പഞ്ചസാരയും നാരങ്ങനീരും ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് കുടിക്കാം.
Content Highlights: Step-by-step guide for making unique juices.