ചെറുപയർ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം ലോലിപോപ്പ്

ആവശ്യമായ സാധനങ്ങൾ:
ചെറുപയർ (വേവിച്ചുടച്ചത്) : രണ്ട് കപ്പ്

റൊട്ടിപ്പൊടി : അര കപ്പ്

ഗരം മസാലപ്പൊടി : അര ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് : രണ്ട്

മുളകുപൊടി : അര ടീസ്പൂൺ

വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിൽ നിന്ന് കുറേശ്ശെയെടുത്ത് ഓവൽ ഷേയ്പ്പിൽ ഉരുട്ടിയെടുക്കുക.

ഇത് വെളിച്ചെണ്ണയിൽ നല്ല ഗോൾഡൻ ബ്രൗൺനിറമാകുന്നതുവരെ വറുത്തെടുത്തോളൂ. ഇതിലേക്ക് ഐസ് സ്റ്റിക്കുകൾ കടത്തിയാൽ മാത്രം മതി. ചെറുപയർ ലോലിപോപ്പ് തയ്യാർ.

Content Highlights: Made with boiled and mashed green gram, Simple and quick evening snack preparation