ക്രിസ്പി മത്തൻപൂവ് പൊരി കഴിച്ചിട്ടുണ്ടോ! തയ്യാറാക്കിനോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:
മത്തൻ പൂവ്-15 എണ്ണം

കടലപ്പൊടി-4 ടേബിൾ സ്പൂൺ

അരിപ്പൊടി-3 ടേബിൾ സ്പൂൺ

മുളക് പൊടി-1 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി-അരടീസ്പൂൺ

ഉപ്പ്, എണ്ണ, വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
മത്തന്റെപൂക്കൾ ഞെട്ട് കളഞ്ഞ് കഴുകി വൃത്തിയാക്കി വെയ്ക്കുക. എല്ലാ പൊടികളും മിക്സ്‌ചെയ്ത് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴമ്പു പരുവമാക്കുക. ഈ കൂട്ടിൽ ഓരോ പൂക്കളായി മുക്കിയെടുക്കുക. തവയിൽ എണ്ണപുരട്ടി ചൂടാവുമ്പോൾ മസാല പുരട്ടിയ പൂക്കൾ ഇരുവശവും മൊരിച്ചെടുക്കുക. ചൂടോടെ വിളമ്പുക.

Content Highlights: Uses fresh pumpkin flowers cleaned without stems, Crispy coating made from gram flour and rice flour.