വായനയുടെ ശക്തി: അറിവിലൂടെ ഒരു മികച്ച ഭാവി കെട്ടിപ്പടുക്കാം, കവിത വായിക്കാം

വായിച്ചറിയുക
വാക്കിൻ ശക്തി
വായിച്ചറിയുക ലോകം നാം .
വിജയം നേടാൻ
വിനയം നേടാൻ
വായന വായന വളരട്ടെ.
അക്ഷരമഗ്നിച്ചേലോടെ
വാക്കിൻ വിരലു പിടിക്കുന്നു
ചിന്തയിൽ
വെട്ടം വീശുന്നു
നന്മകൾ ചെയ്യാനോതുന്നു.
കഥകളറിഞ്ഞും
കവിതയറിഞ്ഞും
വളരാം
നാടിനു തണലായി .
നല്ലൊരു ജീവിതപാത
തെളിക്കാൻ
അക്ഷരമറിവിൻ
വഴി കാട്ടട്ടെ .....
അക്ഷരമറിവിൻ
വഴികാട്ടട്ടെ ......
Content Highlights: Reading acts as a guiding light for personal development