പട്ടത്തിന്റെ ആകാശയാത്ര; മനോഹരമായ കവിത

#ബിമല്‍കുമാര്‍ രാമങ്കരി

ഞാനൊരു പട്ടം പാറുന്നൂ

മാനത്തേക്കങ്ങുയരുന്നൂ

മേലോട്ടങ്ങനുയർന്നിട്ട്

നൂലിൽ നൃത്തം ചെയ്യുന്നു

കിളികൾ പാറിയടുക്കുമ്പോൾ

കഥകൾ തമ്മിൽപ്പറയുന്നൂ

മേഘം വന്നു വിളിക്കുമ്പോൾ

മെല്ലെയടുക്കൽ ചെല്ലുന്നു

താഴേക്കിത്തിരി പോയാലും

തറ പറ്റാതങ്ങുയരുന്നൂ

തമ്മിൽക്കാണാക്കാറ്റേ നീ

താഴാതെന്നെയുയർത്തുന്നു!

Content Highlights: Captures the rhythmic motion of a kite in the sky