കടൽത്തീരത്തെ ആസ്വാദ്യകരമായ നിമിഷങ്ങൾ കവിതയിലൂടെ.....

കടലിൻ കരയിൽ വെറുതെയിരുന്ന്
കുളിരലയേൽക്കാനെന്തു രസം!
കതിരോൻ പലപല ചായം പൂശിയ
കടലല കാണാനെന്തു രസം!
കടലാസിന്റെ കുമ്പിളിലിത്തിരി
കടല കൊറിക്കാനെന്തു രസം!
കടലും നോക്കിയിരിക്കേ, മനസ്സിൽ
കവിത കുറിക്കാനെന്തു രസം!
Content Highlights: Captures the aesthetic beauty of seaside sunsets