അമ്മിണിക്കോഴിയുടെയും ആറുമക്കളുടെയും കവിത വായിച്ചോളൂ...

#ആമി അശ്വതി

അമ്മിണിക്കോഴി അടയിരുന്നു

ആറ്റുനോറ്റുണ്ടായി ആറു മക്കൾ

അമ്മയും മക്കളും അന്നൊരുനാൾ

ചിക്കിച്ചികഞ്ഞു നടനടക്കേ

തക്കത്തിലുണ്ടൊരു ചെമ്പരുന്ത്

പാഞ്ഞങ്ങടുത്തു പശിയടക്കാൻ

കുഞ്ഞുങ്ങളെമ്പാടും ചുറ്റിയോടി

കരിയിലക്കാട്ടിലൊളിച്ചിരുന്നു

അമ്മിണിക്കോഴി പറന്നുയർന്നു

വീറോടെ ദേഷ്യത്തിൽ ചെന്നണഞ്ഞു

റാഞ്ചാനടുത്തൊരു ചെമ്പരുന്തോ

കൊത്തും കൊണ്ടങ്ങു പറപറന്നു!

Content Highlights: Presents the classic Malayalam children's poem about Amminikkozhi.