ജിറാഫ് ഫിംഗർ പപ്പറ്റ്: പേപ്പർ കൊണ്ട് കിടിലൻ പപ്പറ്റ് ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ: ചാർട്ട് പേപ്പർ, വെള്ളപേപ്പർ, പശ, കത്രിക സ്കെച്ച് പെൻ.
ഉണ്ടാക്കുന്ന വിധം:
ആദ്യം ജിറാഫിന്റെ ശരീരമുണ്ടാക്കാൻ ഒരു ചെറിയ ചാർട്ടുപേപ്പറിൽ നിന്നും ഒരു ചെറിയ വട്ടവും ഒരു വലിയ വട്ടവും വെട്ടിയെടുക്കാം. കഴുത്തിന്റെയും ചെവികളുടെയും ആകൃതിയിൽ രണ്ടു ചെറിയ കഷ്ണം ചാർട്ടുപേപ്പർ കൂടി വെട്ടിയെടുക്കണം. എന്നിട്ട് ഇവ കൂട്ടിച്ചേർത്ത് ഒട്ടിച്ചോളൂ. (ചിത്രം-1). വെള്ളപേപ്പർ ഉപയോഗിച്ച് കൊമ്പും വായുടെ ഭാഗവും കൂടി വെട്ടിയെടുത്ത് ഇതിൽ ഒട്ടിക്കണം. കണ്ണും ശരീരത്തിലെ പുള്ളികളുമെല്ലാം ഇനി വരച്ചുചേർക്കാം. ശരീരത്തിന്റെ ഭാഗത്ത് വിരൽ കടത്താൻ രണ്ടു ദ്വാരം കൂടിയുണ്ടാക്കിയാൽ കിടിലൻ ജിറാഫ് ഫിംഗർ പപ്പറ്റ് റെഡി.
Content Highlights: Simple step-by-step guide to making a giraffe finger puppet