ഇടപ്പള്ളിയില്‍ മെട്രോയുടെ മുകളിലോ ദേശീയപാത?; മധ്യകേരളത്തിൽ മന്ദഗതി | പണി തീരുന്ന പാത 03

ഫോട്ടോ: മാതൃഭൂമി| ഗ്രാഫിക്സ് ടി.ജി ദിലീപ്
ഫോട്ടോ: മാതൃഭൂമി| ഗ്രാഫിക്സ് ടി.ജി ദിലീപ്

ലബാര്‍ കടന്ന് എന്‍.എച്ച്. 66 മധ്യകേരളത്തിലേക്ക് കടക്കുമ്പോള്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. മലബാറിനെ അപേക്ഷിച്ച് ഏറെ മന്ദഗതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ജനവാസ മേഖല ഏറെയുള്ള ജില്ലയെന്ന നിലയില്‍ തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു ഭൂമിയേറ്റെടുക്കല്‍. പക്ഷെ, എതിര്‍പ്പുകളെ മറികടന്ന് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെങ്കിലും നഷ്ടപരിഹാരമായി വലിയ തുക തന്നെ നല്‍കേണ്ടി വന്നു. രണ്ട് സ്‌ട്രെച്ചുകളിലായിട്ടാണ്‌ തൃശ്ശൂരിലെ വികസന പ്രവര്‍ത്തനമെങ്കില്‍ എറണാകുളത്ത് ഒറ്റ സ്‌ട്രെച്ചില്‍ മാത്രമാണ് പണി നടക്കുന്നത്. പണി പൂര്‍ത്തിയാക്കിയ വൈറ്റില-ഇടപ്പള്ളി സ്‌ട്രെച്ചിനെ ദേശീയ പാത 66-മായി ബന്ധിപ്പിക്കും. 16.75 കിലോ മീറ്റർ ദൂരത്തിലുള്ളതാണ് വൈറ്റില-ഇടപ്പള്ളി സ്‌ട്രെച്ച്. ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്‌ കോം തയ്യാറാക്കുന്ന പണി തീരുന്ന പാത പരമ്പര കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ മലബാര്‍ ജില്ലകളിലൂടെയാണ് കടന്നുപോയതെങ്കില്‍ മൂന്നാം അധ്യായത്തില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.

വളവും കുന്നും നിവര്‍ന്നു, വയല്‍കിളി സമരം ചരിത്രം; കുതിക്കുന്നു NH66 | പണി തീരുന്ന പാത- 01

Content Highlights: NH 66 develepment thrissur ernakulam

Continue reading